കോട്ടയം എസ്.പിയുടെ വിവാദ പരാമർശം; മുഖ്യമന്ത്രിക്ക് പരാതി നൽകി സർവകക്ഷി പ്രതിനിധികൾ
റിപ്പോർട്ടിലെ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്
കോട്ടയം: ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്പി നല്‍കിയ റിപ്പോർട്ടിലെ വിവാദ പരാമർശത്തിനെതിരെ സർവകക്ഷി പ്രതിനിധികൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. റിപ്പോർട്ടിലെ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, നഗരസഭാ അധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ എന്നിവർക്കൊപ്പം കോൺഗ്രസ്, സി.പി.എം, ലീഗ് പ്രതികളും മുഖ്യമന്ത്രിയെ കണ്ടു.
മതപരവും തീവ്രവാദ പരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശമായതിനാൽ പൊലീസ് വക ഭൂമി സിവിൽ സ്‌റ്റേഷൻ നിർമാണത്തിന് വിട്ടുകൊടുക്കരുതെന്നായിരുന്നു എസ്.പിയുടെ പരാമർശം
Next Story
Adjust Story Font
16