Quantcast

കോഴിക്കോട്ട് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം

മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരിക്കേറ്റ ആലിം പറയുന്നത്

MediaOne Logo

Web Desk

  • Updated:

    4 March 2024 3:03 AM

Published:

4 March 2024 2:02 AM

Kozhikode 9th class student brutally beaten
X

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ദേവഗിരി സാവിയോ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥി ആലിം ബക്കറിനാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് ആലിം പറയുന്നത്. ആലിമിന്റെ ഇരു കണ്ണുകൾക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതികൾ ആലിമിനെ മർദിച്ചത്. കാമ്പസ് സ്‌കൂളിലെ വിദ്യാർഥികളും സുഹൃത്തും തമ്മിലുള്ള തർക്കമാണ് മർദന കാരണമെന്നാണ് ആലിം പറയുന്നത്. സംസാരിക്കാനാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി തല്ലിയെന്നും ആലിം പറഞ്ഞു. കണ്ടാലറിയുന്ന 15ലധികം വിദ്യാർഥികളുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. മാതാപിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുസ്‌കൂളുകളിലും ആലിമിന്റെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story