കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ചനിലയിൽ കണ്ടത്തി
ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് അലീന ബെന്നി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു

കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ചനിലയിൽ കണ്ടത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്. അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ശമ്പളം കിട്ടാത്തത്തിന്റെ വിഷമത്തിൽ ആണ് അലീന ജീവനൊടുക്കിയതെന്ന്് കുടുംബം ആരോപിച്ചു. അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ല. കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്‌കൂളിൽ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പളം കൊടുത്തില്ല.
കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്. 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. കാട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചു.
Adjust Story Font
16