Quantcast

കോഴിക്കോട്- ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ കോവിഡ് പ്രതിസന്ധി അതിരൂക്ഷം

കോഴിക്കോട് മുഴുവന്‍ കോവിഡ് ബെഡുകളും നിറഞ്ഞു. 148 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ തുടരണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് നിർദേശം നൽകി.

MediaOne Logo

Web Desk

  • Updated:

    2022-01-24 06:01:59.0

Published:

24 Jan 2022 5:59 AM GMT

കോഴിക്കോട്- ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ കോവിഡ് പ്രതിസന്ധി അതിരൂക്ഷം
X

കോഴിക്കോട്- ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ കോവിഡ് പ്രതിസന്ധി അതിരൂക്ഷം. കോഴിക്കോട് മുഴുവന്‍ കോവിഡ് ബെഡുകളും നിറഞ്ഞു. 148 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ തുടരണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് നിർദേശം നൽകി.

ആലപ്പുഴയില്‍ 150 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസിയു ബെഡുകളുടെ എണ്ണം കുറയുകയാണ്. കൂടുതൽ ഐ.സി.യു ബെഡുകൾ സജ്ജമാക്കി പ്രതിസന്ധി മറികടക്കാനാണ് ശ്രമം. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 45,449 പേർക്കാണ് രോഗം ബാധിച്ചത്. 44.88 ആണ് ടിപിആർ. പ്രതിദിന വർധനവിൽ തിരുവനന്തപുരത്തെ മറികടന്ന് എറണാകുളം കുതിപ്പ് തുടരുകയാണ്. ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം കുറയുന്നതാണ് ഏക ആശ്വാസം. ഇന്ന് കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ഓൺലൈനായി സംബന്ധിക്കും.





TAGS :

Next Story