സുന്ദരിയമ്മ കൊലക്കേസില് ആദ്യം അറസ്റ്റു ചെയ്തു വെറുതെ വിട്ട യുവാവ് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റില്‍
എട്ടും പത്തും പന്ത്രണ്ടും വയസുണ്ട് മൂന്നു കൂട്ടികളെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അറസ്റ്റ്
സുന്ദരിയമ്മ കൊലക്കേസില് ആദ്യം അറസ്റ്റു ചെയ്തു വെറുതെ വിട്ട യുവാവ് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റില്‍. വിവാദമായ സുന്ദരിയമ്മക്കൊലക്കേസില്‍ പൊലീസ് ആദ്യം പ്രതിചേര്‍ക്കുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത ജയേഷ് എന്ന ജബ്ബാറിനെയാണ് ഇന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. എട്ടും പത്തും പന്ത്രണ്ടും വയസുണ്ട് മൂന്നു കൂട്ടികളെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ വളര്‍ത്തു മീന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. കുട്ടികളുടെ മൊഴിയില്‍ നിന്നും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ജയേഷിനെ റിമാന്‍ഡ് ചെയ്തു.
2012 ല്‍ ജൂലൈ 12 ന് നടന്ന സുന്ദരിയമ്മ കൊലക്കേസില്‍ ക്രൈംബ്രാഞ്ചാണ് മീഞ്ചന്തക്ക് സമീപം ഹോട്ടല്‍ വെയിറ്ററായിരുന്ന ജയേഷിനെ പ്രതിചേര്‍ക്കുന്നതും ജയിലിലേക്കയക്കുന്നതും. എന്നാല്‍ ഒന്നരക്കൊല്ലത്തിന് ശേഷം ജയേഷിനെ കോടതി വെറുതെ വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമച്ചാണ് ജയേഷിനെ പ്രതിയാക്കിയെന്ന് കോടതിയില്‍ അഭിഭാഷകന്‍ തെളിയിച്ചതോടെ സംഭവം വിവാദമാവുകയും ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമക്ക് പശ്ചാത്തലമാവുകയും ചെയ്തിരുന്നു.
Adjust Story Font
16