Quantcast

കോഴിക്കോട് ബീച്ചില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം: ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    25 Jan 2023 2:42 PM

Published:

25 Jan 2023 2:10 PM

kozhikode beach bbc documentary fraternity arrest
X

ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ പ്രതിഷേധം

കോഴിക്കോട്: ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി കോഴിക്കോട് ബീച്ചില്‍ പ്രദര്‍ശിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പൊതുസ്ഥലത്ത് അനുമതിയില്ലാതെയാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചെതെന്ന് പൊലീസ്.

പ്രദര്‍ശനത്തിന് ഉപയോഗിച്ച സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇതോടെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

അതേസമയം ബിബിസി ഡോക്യുമെന്ററി ഇന്നും സംസ്ഥാനത്ത് പലയിടത്തും പ്രദർശിപ്പിച്ചു. എറണാകുളം ലോ കോളജിൽ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോള്‍ നാടകീയ രംഗങ്ങളുണ്ടായി. പ്രദര്‍ശനം തടയാന്‍ പ്രിന്‍സിപ്പലിന്റെ നിർദേശ പ്രകാരം ജീവനക്കാർ ഫ്യൂസ് ഊരി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഒരു മണിക്കൂറിന് ശേഷം വൈദ്യുതി പുനസ്ഥാപിച്ചു.

കലാലയങ്ങളും പൊതുവിടങ്ങളും കേന്ദ്രീകരിച്ച് പ്രദർശനം തുടരാൻ തന്നെയാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. തിരുമലയിലും വഞ്ചിയൂരിലും ഡി.വൈ.എഫ്.ഐയും കരമനയിൽ യൂത്ത് കോൺഗ്രസും പ്രദർശനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രദർശനം ഉണ്ടാകും.

എന്നാൽ പ്രദർശനം തടയുമെന്ന് നിലപാടിലാണ് ബി.ജെ.പി. തിരുവനന്തപുരം പൂജപ്പുരയിലും മാനവിയം വീഥിയിലുമായി ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധിച്ച 48 ബി.ജെ.പി - യുവമോർച്ച പ്രവർത്തകരുടെ പേരിൽ കേസെടുത്തു.



TAGS :

Next Story