കോഴിക്കോട് ലഹരിപദാർഥങ്ങളുമായി സഹോദരങ്ങൾ പിടിയിൽ
19 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവുമായാണ് സഹോദരങ്ങൾ പിടിയിലായത്
കോഴിക്കോട്: മയക്ക് മരുന്നുമായി താമരശേരിയിൽ സഹോദരങ്ങൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ്, സഹോദരൻ അബ്ദുൾ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സൽമാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 19 ഗ്രാം എം ഡിഎംഎയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
Next Story
Adjust Story Font
16