നവീകരണ പ്രവൃത്തികൾക്കായി അടച്ചിരുന്ന കോഴിക്കോട് സി.എച്ച് മേൽപ്പാലം പൂർണമായി തുറന്നു
നാല് കോടി നാല്‍പത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നവീകരിച്ചത്
കോഴിക്കോട്: നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിരുന്ന കോഴിക്കോട് സി.എച്ച് മേല്‍പ്പാലം പൂര്‍ണമായി തുറന്നു. പാലം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നുകൊടുത്തു. നാല് കോടി നാല്‍പത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നവീകരിച്ചത്.
അഞ്ച് മാസം കൊണ്ടാണ് പാലത്തിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പാലം തുറന്നതോടെ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയും. മാനാഞ്ചിറ, മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് മേഖലകളെ ബീച്ച്, ജനറല്‍ ആശുപത്രി, കോടതി ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് സി.lഎച്ച് മേല്‍പ്പാലം. ഓഗസ്റ്റ് മാസം വണ്‍വേ അടിസ്ഥാനത്തില്‍ പാലത്തില്‍ ഗതാഗതം അനുവദിച്ചിരുന്നു.
പാലത്തിന് താഴെ കച്ചവടം ചെയ്തിരുന്നവരെ പുനരവധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.അടുത്ത മാസം പുഷ്പ ജംഗ്ഷനിലെ എ.കെ.ജി മേല്‍പ്പാലവും അറ്റകുറ്റ പണികള്‍ക്കായി അടച്ചേക്കും.
Watch Video Report
Adjust Story Font
16