കോഴിക്കോട് നിയന്ത്രണം ലംഘിച്ച് നടത്തിയ ക്വാറി പ്രവർത്തനം നിരോധിച്ചു
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ മാതാളിയിലെ ക്വാറി പ്രവർത്തനമാണ് നിരോധിച്ചത്
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം ലംഘിച്ച് നടത്തിയ ക്വാറി പ്രവർത്തനം നിരോധിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ മാതാളിയിലായിരുന്നു ക്വാറി പ്രവർത്തനം നടന്നത്. വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരമാണ് പ്രവർത്തനം നിർത്തിവെച്ചത്. ക്വാറി പ്രവർത്തനം നിരോധിച്ചിട്ടും മാതാളി ക്വാറി പ്രവർത്തിക്കുന്നതിനെ കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു.
ജില്ലയിലെ മലയോരമേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറി പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒരുതരത്തിലുള്ള ക്വാറി പ്രവർത്തനം പാടില്ലെന്ന നിയന്ത്രണം ലംഘിച്ചാണ് പ്രവർത്തനം നടന്നത്. കനനം മാത്രമല്ല അനുബന്ധപ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനുളള നിർദേശമുണ്ട്. ഇപ്പോൾ പൂർണ്ണമായും ക്വാറി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ് വില്ലേജ് ഓഫീസർ അറിയിച്ചു.
Next Story
Adjust Story Font
16