കോഴിക്കോട് ഭർത്താവ് ഭാര്യയെ മർദിച്ച സംഭവം; മുമ്പ് പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ലെന്ന് പരാതി
നിരന്തരം ഭർത്താവിൽ നിന്നും അക്രമം ഉണ്ടാവാറുണ്ട്. നിരവധി തവണ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. എല്ലാ പ്രവശ്യവും ഒത്തുതീർപ്പാക്കുകയാണ് പൊലീസ് ചെയ്യുക.
കോഴിക്കോട് അശോകപുരത്ത് ഭർത്താവ് ഭാര്യയെ മർദിച്ച സംഭവം. മുമ്പ് ഭർത്താവിൽ നിന്നും മർദ്ദനമുണ്ടാകുമ്പോഴെല്ലാം പൊലീസിൽ പരാതി നൽകിയിരുന്നെന്നും വിഷയം ഒത്തുതീർപ്പാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും പരാതി.
''നിരന്തരം ഭർത്താവിൽ നിന്നും അക്രമം ഉണ്ടാവാറുണ്ട്. നിരവധി തവണ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. എല്ലാ പ്രവശ്യവും ഒത്തുതീർപ്പാക്കുകയാണ് പൊലീസ് ചെയ്യുക. ഭർത്താവല്ലേ, ഒന്നിച്ചു പോകൂ എന്ന് പറഞ്ഞ് ഒഴിവാക്കി വിടും'' ശ്യാമിലി പറഞ്ഞു. ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് സ്വന്തം വീട്ടിലാണ് മക്കളോടപ്പം ശ്യാമിലി താമസിക്കുന്നത്.
ഇന്നലെ വൈകീട്ട് ശ്യാമിലിയെ ഭർത്താവ് നിധീഷ് കച്ചവട സ്ഥലത്തെത്തി ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അക്രമത്തിൽ ശ്യാമിലിയുടെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലുമെന്നും മുഖത്ത് ആസിഡൊഴിക്കുമെന്നും നിധീഷ് ഭീഷണിപ്പെടുത്തിയതായും ശ്യാമിലി പറഞ്ഞു. നിധീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നിധീഷ് ഒളിവിലെന്നാണ് പൊലീസ് പറഞ്ഞു.
Adjust Story Font
16