കോഴിക്കോട് ഐ.സി.യു പീഡനം: മൊഴിയെടുക്കാൻ വിളിപ്പിച്ചത് കേസിൽ ബന്ധമില്ലാത്തവരെയെന്ന് പരാതിക്കാരി
അഡീഷണൽ സൂപ്രണ്ട് ഡോ സുനിൽകുമാർ , ആർ എം ഒ ഇ ഡാനിഷ് , ഓഫീസ് അസിസ്റ്റന്റ് പ്രവീൺ തുടങ്ങി ഏഴ് പേരോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യു പീഡനകേസിലെ ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ ഇന്നും മറ്റന്നാളുമായാണ് മൊഴിയെടുപ്പ്. എന്നാൽ, മൊഴിയെടുക്കാൻ വിളിപ്പിച്ചത് കേസിൽ ബന്ധമില്ലാത്തവരെയെന്ന് പരാതിക്കാരി ആരോപിച്ചു.
അഡീഷണൽ സൂപ്രണ്ട് ഡോ സുനിൽകുമാർ , ആർ എം ഒ ഇ ഡാനിഷ് , ഓഫീസ് അസിസ്റ്റന്റ് പ്രവീൺ തുടങ്ങി ഏഴ് പേരോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. കേസുമായി ബന്ധമില്ലാത്തവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. ജോയന്റ് ഡി എം ഇ ഡോ ഗീതയുടെ നേതൃത്യത്തിലുള്ള കമ്മിറ്റി മെഡിക്കൽ കോളേജിലെത്തി തെളിവെടുപ്പ് നടത്തിയ സംഭവത്തിലാണ് മറ്റുള്ളവരെ കൂടെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നത്.
Adjust Story Font
16