Quantcast

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു

യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-10-08 09:58:57.0

Published:

8 Oct 2024 9:05 AM GMT

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
X

കോഴിക്കോട്: തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനക്കാംപൊയിൽ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപെട്ടവരെ നിരവധി​ പേരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിനുപയോഗിച്ച് ബസ് ​ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.


TAGS :

Next Story