Quantcast

കോഴിക്കോട് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നു

ബാംഗ്ലൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറിൽ ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-16 15:20:14.0

Published:

16 April 2022 2:31 PM GMT

കോഴിക്കോട് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നു
X

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നു. ബാംഗ്ലൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറിൽ ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്‌ അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരിചയമില്ലാത്തവരാണ് ബസ് ഓടിക്കുന്നതെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.ഇ വർക്കിങ് പ്രസിഡൻറ് സി.കെ. ഹരികൃഷ്ണൻ പറഞ്ഞിരുന്നു. അപകട വാർത്തകൾ ശുഭകരമല്ലെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സ്വിഫ്റ്റ് അപകടത്തിന് കാരണം ഡ്രൈവർമാരുടെ പരിചയ കുറവാണെന്നും സ്വിഫ്റ്റ് തുടങ്ങിയത് കെഎസ്ആർടിസിയുടെ നാശത്തിന് കാരണം തൊഴിലാളി യൂണിയനുകളാണെന്ന് വരുത്തി തീർക്കാനാണെന്നും കെഎസ്ആർടിഇയു (എഐടിയുസി) ജനറൽ സെകട്ടറി എം.ജി രാഹുൽ ആരോപിച്ചിരുന്നു.

ഇതിന് മുമ്പ്‌ താമരശേരി ചുരത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചിരുന്നു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്‌സ് ഏയർ ബസാണ് താമരശേരി ചുരത്തിൽ ഭിത്തിയിലിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവിൽ തിരുവനന്തപുരം - മാനന്തവാടി കെഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു. നേരത്തെ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സർവ്വീസുകൾ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


Kozhikode KSRTC Swift buses collided with each other and shattered the glass

TAGS :

Next Story