Quantcast

കോഴിക്കോട് മെഡിക്കൽ കോളജിലെ മർദനക്കേസ്: ഡിവൈഎഫ്‌ഐ പ്രവർത്തകർ കീഴടങ്ങി

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ കുമാർ അടക്കം നാല് പ്രതികളാണ് ഇന്ന് കീഴടങ്ങിയത്. ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    6 Sep 2022 10:04 AM GMT

കോഴിക്കോട് മെഡിക്കൽ കോളജിലെ മർദനക്കേസ്: ഡിവൈഎഫ്‌ഐ പ്രവർത്തകർ കീഴടങ്ങി
X

കോഴിക്കോട്: മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെയും മാധ്യമപ്രവർത്തകനെയും മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയതോടെയാണ് പ്രതികൾ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ കുമാർ അടക്കം നാല് പ്രതികളാണ് ഇന്ന് കീഴടങ്ങിയത്. ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആഗസ്റ്റ് 31 നാണ് മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ ഡിവൈഎഫ്‌ഐക്കാർ മർദിച്ചത്.

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് മാധ്യമം ദിനപത്രത്തിന്റെ റിപ്പോർട്ടറായ പി. ഷംസുദ്ദീനെയും പ്രതികൾ മർദിച്ചിരുന്നു.

TAGS :

Next Story