കോഴിക്കോട് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്: പ്രതികളെ പിടികൂടാതെ പോലീസ്
ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 16 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാതെ പൊലീസ്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 16 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
സുരക്ഷാ ജീവനക്കാര്‍ കൈയേറ്റം ചെയ്തുവെന്ന അരുണിന്റെ ഭാര്യയുടെ പരാതിയിലും അന്വേഷണം തുടരുകയാണ്.ബുധനാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘർഷമുണ്ടായത്. ആശുപത്രി മുഖ്യകവാടത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരും ഒരു സംഘം ആളുകളുമായുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം സീനിയർ റിപ്പോർട്ടർ പി.ഷംസുദ്ദീനും ക്രൂര മർദനമേറ്റിരുന്നു.
Next Story
Adjust Story Font
16