Quantcast

കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ പേരിൽ മോഷണം

ട്രെയിന്‍ യാത്രയ്ക്കിടെയാണ് തട്ടിപ്പ് നടത്തിയ ഷാഫിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്‍

MediaOne Logo

ijas

  • Updated:

    2022-10-12 10:11:11.0

Published:

12 Oct 2022 10:06 AM GMT

കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ പേരിൽ മോഷണം
X

കോഴിക്കോട്: പയ്യോളിയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ മോഷണം. സംഭവത്തില്‍ കാസർകോഡ് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പയ്യോളിയില്‍ താമസിക്കുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശികളില്‍ നിന്നും ഏഴര പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയുമാണ് മോഷണം പോയത് . ട്രെയിന്‍ യാത്രയ്ക്കിടെയാണ് തട്ടിപ്പ് നടത്തിയ ഷാഫിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. മുന്‍ പരിചയത്തിന്‍റെ പേരില്‍ വീട്ടില്‍ വരാറുണ്ടെന്നും മന്ത്രവാദ ചികിത്സ നടത്താറുണ്ടെന്നും പറയുന്നു. പ്രതി മുഹമ്മദ് ഷാഫി തന്‍റെ കൈയ്യില്‍ നിന്നും എഴുപത്തി അയ്യായിരം രൂപ കടം വാങ്ങിയതായും പരാതിക്കാരന്‍ പറഞ്ഞു. അതെ സമയം പ്രതി മുഹമ്മദ് ഷാഫി എവിടെയാണെന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ വ്യക്തത ഇല്ല.

TAGS :

Next Story