Quantcast

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാരോപണം

പരാതിയിൽ സൂപ്പിക്കട സ്വദേശി സമീർ പൊലീസിൽ കീഴടങ്ങി

MediaOne Logo

Web Desk

  • Updated:

    2022-07-30 01:27:45.0

Published:

30 July 2022 1:25 AM GMT

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാരോപണം
X

കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി ഇന്നലെയാണ് പരാതി ഉയർന്നത്.

പരാതിയിൽ സൂപ്പിക്കട സ്വദേശി സമീർ പൊലീസിൽ കീഴടങ്ങി. പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കിയ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട സമീർ ആത്മഹത്യ ഭീഷണി മുഴക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഇന്നലെ രാത്രിയോടെ ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സമീറിന് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇർഷാദിനെ തട്ടി കൊണ്ട് പോയത് സ്വർണക്കടത്ത് സംഘമാണെന്നാണ് ആരോപണം. ഇർഷാദിനെ നഗ്‌നനാക്കി കെട്ടിയിട്ട ഫോട്ടോ ബന്ധുക്കൾക്ക് ലഭിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story