‘സുപ്രഭാതം’ പത്രത്തിൽ വന്ന പരസ്യത്തിന്റെ ഉള്ളടക്കം യോജിക്കാനും അംഗീകരിക്കാനും കഴിയാത്തതെന്ന് വൈസ് ചെയർമാൻ കെ.പി മുഹമ്മദ്
പരസ്യത്തിനെതിരെ ശക്തമായി വിയോജിക്കുന്നുവെന്ന് ഗൾഫ് സുപ്രഭാതം വൈസ് ചെയർമാൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തിൽ വന്ന വിവാദ പരസ്യത്തിന്റെ ഉള്ളടക്കം യോജിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് ഗൾഫ് സുപ്രഭാതം വൈസ് ചെയർമാൻ കെ.പി മുഹമ്മദ്.
പരസ്യത്തിനെതിരെ ശക്തമായി വിയോജിക്കുന്നു. അത് ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും. കാരണക്കാരായവർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം ജാഗ്രതക്കുറവ് ഉണ്ടാവില്ലെന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പരസ്യവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മാനേജിങ് ഡയരക്ടര്‍ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കിയിരുന്നു. പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും യോജിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിവാദ പരസ്യം ബിജെപിക്ക് ഗുണകരമായെന്ന് സുപ്രഭാതം വൈസ് ചെയർമാൻ സൈനുൽ ആബിദീൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുനമ്പം വിഷയത്തിൽ വന്ന ലേഖനത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു.
Adjust Story Font
16