'ശ്രീലേഖ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുൻ ഡിജിപിയെക്കുറിച്ച് കെ.പി ശശികല
12 വർഷം മുമ്പ് ശ്രീലേഖക്ക് ഒപ്പം സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്തതിന്റെ ഓർമ പങ്കുവെച്ചാണ് കെ.പി ശശികലയുടെ ഫേസ്ബുക്ക് കുറിപ്പ്.
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ. ശ്രീലേഖ നേരത്തെ സംഘ്പരിവാർ ബന്ധമുള്ളയാളാണെന്ന് സ്ഥിരീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. 12 വർഷം മുമ്പ് ശ്രീലേഖ സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചാണ് ശശികല ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരു വ്യാഴ വട്ടത്തിൽ മുൻപ് സംഘത്തിൻ്റെ പ്രാന്ത കാര്യാലയത്തിലെ ദീപാവലി കുടുംബ സംഗമം . ഉദ്ഘാടക ശ്രീമതി ശ്രീലേഖ IPS, മുഖ്യ പ്രഭാഷണം ഞാനും. പരിപാടി തുടങ്ങുന്നതിൻ്റെ പത്തുമിനിറ്റു മുൻപേ അവർ വേദിയിലെത്തി . . പാറി പറന്ന മുടി... മുഖത്ത് ഒരു മെയ്ക്കപ്പുമില്ല.
അവരുടെ style അതായിരിക്കും എന്ന് ഞാൻ കരുതി. പക്ഷേ അതായിരുന്നില്ല കാര്യം- അവരുടെ പ്രിയപ്പെട്ട ആരുടേയോ ("അച്ഛൻ്റെ യാണെന്നാണോർമ്മ ) ആണ്ടു ബലിയായിരുന്നത്രെ അന്ന്. ബലിയിട്ട് വീട്ടിൽ പോലും പോകാതെ ഓടിക്കിതച്ചു വന്നതാണ്. അതിന് അവരു പറഞ്ഞ കാര്യം ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്നു." സംഘ പരിപാടിയല്ലേ സമയ നിഷ്ഠ കർശനമാകുമല്ലോ " എന്ന് ' അവർ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു എന്നതാണ് വസ്തുത.
Adjust Story Font
16