സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണമെന്ന് കെ.പി.സി.സി ചിന്തൻ ശിബിരത്തിൽ നിർദേശം
പുനസംഘടന വേഗത്തില്‍ നടത്തണമെന്നും പാർലമെന്ററി അവസരം മൂന്നു തവണയായി നിജപ്പെടുത്തണമെന്നും നിർദേശമുയർന്നു
കോഴിക്കോട്: സിപിഎമ്മിനെയും ബി.ജെ.പിയേയും ഒരു പോലെ എതിർക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്ന് കെ.പി.സി.സി ചിന്തന്‍ ശിബിരത്തില്‍ നിർദേശം. ന്യൂനപക്ഷങ്ങളുടെ വോട്ട് തിരിച്ചുപിടിക്കണം. പുനസംഘടന വേഗത്തില്‍ നടത്തണമെന്നും പാർലമെന്ററി അവസരം മൂന്നു തവണയായി നിജപ്പെടുത്തണമെന്നും നിർദേശമുയർന്നു. കോഴിക്കോട് പ്രഖ്യാപനത്തോടെ ചിന്തന്‍ ശിബിരം ഇന്ന് സമാപിക്കും.
അഞ്ച് വിഷയങ്ങളിലൂന്നിയ ചർച്ചകളാണ് ചിന്തന്‍ ശിബിരത്തില്‍ നടന്നത്. ഇതില്‍ രാഷ്ട്രീയ നിലപാട് ചർച്ച ചെയ്ത സമിതിയിലാണ് സുപ്രധാന നിർദേശങ്ങളുയർന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്‍നിർത്തി ബിജെപിയെ മുഖ്യ എതിരാളിയായി കാണണമെന്ന നിർദേശമുയർന്നു. എന്നാല്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ സി പി എമ്മിനെയും ബി ജെ പി യെയും ഒരു പോലെ എതിർക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടേതടക്കം നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാന്‍ നടപടിവേണം. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കണം സമുദായ സംഘടനകളുമായി നല്ല ബന്ധം തുടരണം. എന്നാല്‍ ആരുടെയും അടിമയാകേണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പുനസംഘടന വേഗത്തില്‍ നടത്തണമെന്ന ആവശ്യമാണ് സംഘടനാ വിഷയം ചർച്ച ചെയ്ത സമിതിയിലെ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. മൂന്നു തവണ മത്സരിച്ചവരെ പാർലമെന്റ് തെരഞ്ഞെടുപ്പിലടക്കം മാറ്റി നിർത്തമണെന്ന നിർദേശവും ഉയർന്നു. കെ.എസ്.യുവിന് വനിതാ വിഭാഗം വേണമെന്ന നിർദേശവും സംഘടനാ ചർച്ചകളിലുയുർന്നു. ഇന്ന് നടക്കുന്ന പൊതു ചർച്ചക്ക് ശേഷമാകും നിർദേശങ്ങള്‍ക്ക് അന്തിമ രൂപം നല്കുക. നാലു തലക്കെട്ടിലൂന്നിയ കോഴിക്കോട് പ്രഖ്യാപനത്തോടെയാകും കെ.പി.സി.സി ചിന്തന്‍ ശിബിരം അവസാനിക്കുക.
Adjust Story Font
16