Quantcast

സ്ത്രീകൾക്കെതിരായ അതിക്രമം: രാത്രിനടത്തവുമായി കെപിസിസി

ആലുവയിൽ മോഫിയയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    26 Nov 2021 1:27 AM GMT

സ്ത്രീകൾക്കെതിരായ അതിക്രമം: രാത്രിനടത്തവുമായി കെപിസിസി
X

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ രാത്രിനടത്തം സംഘടിപ്പിച്ചു. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടി കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.

'പെൺമയ്‌ക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കെപിസിസിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം. കെപിസിസി ഓഫീസിനുമുന്നിൽനിന്ന് ആരംഭിച്ച തിരുവനന്തപുരത്തെ പ്രതിഷേധം മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നിലാണ് സമാപിച്ചത്.

സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിനുകീഴിൽ സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ആലുവയിലെ നിയമവിദ്യാർഥിനിയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ദീപ്തിമേരി വർഗീസ്, അലിപ്പറ്റ ജമീല, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി തുടങ്ങിയവർ തിരുവനന്തപുരത്ത് രാത്രിനടത്തിന് നേതൃത്വം നൽകി.

TAGS :

Next Story