പുനഃസംഘടനാ നടപടികളുമായി കെ.പി.സി.സി മുന്നോട്ട്
പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു
വിവാദങ്ങൾക്കിടെ പുനഃസംഘടനാ നടപടികളുമായി കെ.പി.സി.സി മുന്നോട്ട്. 14 ജില്ലകളുടേയും കരട് അന്തിമ പട്ടിക പ്രതിപക്ഷ നേതാവിന് കൈമാറി. പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് പട്ടികയിൽ മാറ്റം വരുത്തുമെന്നും എല്ലാവരുമായും ചർച്ചകൾ നടത്തിയെന്നും കെ.പി.സി.സി അറിയിച്ചു. തങ്ങളുമായി ചർച്ച നടത്തിയില്ലെന്ന് എംപിമാർ പരാതി നൽകിയതിനെ തുടർന്ന് ഹൈക്കമാൻറ് പുനഃസംഘടന നിർത്തിവെച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു. കെ.പി.സിസി പ്രസിഡൻറ് സ്ഥാനത്ത് കടിച്ച് തൂങ്ങാനില്ലെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവായ വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഹൈക്കമാൻറിനോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എഐസിസി നിർദേശം നൽകുകയും ചർച്ചയ്ക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. തങ്ങളെ ഇരുട്ടിൽ നിർത്തിയാണ് പുനസംഘടന നടപടികളെന്ന് കാണിച്ച് എട്ട് എം.പിമാരാണ് പരാതി നൽകിയിരുന്നത്.
KPCC moves ahead with reorganization amid controversy
Adjust Story Font
16