പുനഃസംഘടന നടപടികളുമായി കെ.പി.സി.സി മുന്നോട്ട്; ഗ്രൂപ്പുകൾ ഇടഞ്ഞ് തന്നെ
സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയും ഗ്രൂപ്പുകൾ തള്ളി കളയുന്നില്ല
പുനഃസംഘടന തുടരാൻ കെ.പി.സി.സിക്ക് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും കടുത്ത നിലപാടിൽ തുടരുകയാണ് ഗ്രൂപ്പുകൾ. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നടത്തുന്നത് അനീതിയാണെന്ന നിലപാടിൽ നിന്ന് മാറാൻ ഗ്രൂപ്പ് നേതാക്കൽ തയ്യാറല്ല. അംഗത്വ വിതരണം പൂർത്തിയാക്കുന്ന മാർച്ച് 31 വരെ പുനഃസംഘടന തുടരാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാൻഡിന്റെ അനുമതിയും ഇതിനുണ്ട്. പക്ഷേ ഇത് അപകടമാണെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പുകൾ. പുനസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടാൻ സാധ്യതയുണ്ടെന്ന് ഇവർ കണക്ക് കൂട്ടുന്നു.
സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയും ഗ്രൂപ്പുകൾ തള്ളി കളയുന്നില്ല. അത് കൊണ്ടാണ് ഹൈക്കമാൻഡിന്റെ മനസ് പുതിയ നേതൃത്വത്തിന് ഒപ്പമാണെന്ന് തിരിച്ചറിഞ്ഞിട്ടും പുനഃസംഘടന തുടരുന്നതിനെ പരസ്യമായി എതിർക്കാനുള്ള തീരുമാനം. സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്രൂപ്പുകൾ തയ്യാറെടുപ്പും തുടങ്ങി. അതിനിടെ രാഷ്ട്രീയകാര്യ സമിതിക്ക് ഉപദേശക ദൗത്യമാണുള്ളതെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രസ്താവനയിലും മുതിർന്ന നേതാക്കൾ അതൃപ്തരാണ്. സമിതിയെ നോക്ക് കുത്തിയാക്കുന്ന സുധാകരനെ സഹായിക്കാനാണിതെന്നാണ് ഇവരുടെ വാദം.
Adjust Story Font
16