Quantcast

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

MediaOne Logo

Web Desk

  • Published:

    4 Jan 2022 12:56 AM GMT

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
X

നീണ്ട ഇടവേളക്ക് ശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചർച്ചകള്‍. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ - ചെന്നിത്തല പോര് യോഗത്തിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ കൂടിയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചത് . ആഭ്യന്തര പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിച്ചുവെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതൃത്വം. അതിനിടെയാണ് ഡിലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത്. ഇത് ഇന്നത്തെ യോഗത്തെ സ്വഭാവമുള്ളതാക്കി മാറ്റി.

പാർട്ടി നിലപാട് താനും കെ.പി.സി.സി അധ്യക്ഷനും പറയുന്നതാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവന ചെന്നിത്തലയെ ചൊടിപ്പിച്ചു. തൻ്റെത് ഒറ്റയാൾ പോരാട്ടമാണെന്ന തുറന്ന് പറച്ചിലിലൂടെ ഒട്ടും പിന്നോട്ടില്ലെന്ന സന്ദേശമാണ് ചെന്നിത്തലയും നൽകുന്നത്.

തട്ടകത്തിലെ പോരായി മാറാതെ വിഷയം സർക്കാരിനെതിരെ തിരിച്ചു വിടാനാവും കെ.പി.സി.സി നേതൃത്വത്തിൻ്റെ ശ്രമം. സില്‍വർ ലൈന്‍ വിഷയത്തില്‍ പ്രമുഖരെ നേരില്‍ക്കണ്ട് പിന്തുണതേടാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍, ഇതിനെതിരായ പ്രതിരോധവും യോഗം ചർച്ച ചെയ്യും.

Summary : KPCC Political Affairs Committee meeting today

TAGS :

Next Story