Quantcast

'ഹലാല്‍ വിവാദം പഠിച്ചിട്ടില്ല'; പ്രതികരിക്കാതെ കെ. സുധാകരന്‍

ഹലാൽ ചർച്ചകൾ അനാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-21 11:11:59.0

Published:

21 Nov 2021 10:50 AM GMT

ഹലാല്‍ വിവാദം പഠിച്ചിട്ടില്ല; പ്രതികരിക്കാതെ കെ. സുധാകരന്‍
X

ഹലാല്‍ വിവാദത്തില്‍ പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. വിഷയം പഠിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമാണ് സുധാകരന്‍ വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വണ്ടിപ്പെരിയാറില്‍വെച്ച് നടന്ന കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം‍.

അതേസമയം, ഹലാൽ ചർച്ചകൾ അനാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ഹലാൽ വിഷയത്തിലെ പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയ സംഘടനകൾ ഇതിന് പുറകിലുണ്ട്, കുറ്റക്കാരായവരെ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും സതീശന്‍ വ്യക്തമാക്കി.

തീവ്രവാദ ശക്തികൾ ഹോട്ടലുകളിൽ ഹലാൽ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ആരോപണം. നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാൽ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നു. കേരളത്തിൽ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നത്. അവിടെ മൊയ്ലാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നുമായിരുന്നു സുരേന്ദ്രന്‍റെ വാദം.

എന്നാല്‍ പാര്‍ട്ടി നിലപാടിനെ തള്ളിക്കൊണ്ടായിരുന്നു ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. ഹിന്ദുവിനും മുസ്‍ലിമിനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. മുസ്‍ലിമിന്‍റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്‍റെ സ്ഥാപനത്തിൽ മുസ്‍ലിമും ജോലി ചെയ്യുന്നുണ്ട്. അവന്‍റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

KPCC President K Sudhakaran did not respond to the halal controversy. Sudhakaran clarified that he had not studied the subject and would not comment now.

TAGS :

Next Story