Quantcast

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

ഭാരവാഹികളെ സമവായത്തിലൂടെ നിശ്ചയിക്കും...

MediaOne Logo

Web Desk

  • Updated:

    2022-09-13 13:26:01.0

Published:

13 Sep 2022 1:21 PM GMT

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച
X

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കും.

കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ദേശീയ തലത്തിൽ നടന്നു വരികയാണ്. താഴേത്തട്ടുമുതലുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഷെഡ്യൂൾ പ്രകാരമാണ് സംസ്ഥാനത്ത് കെപിസിസി തിരഞ്ഞെടുപ്പും നടക്കുന്നത്. തിരഞ്ഞെടുപ്പിനായി വോട്ടവകാശമുള്ള 250 അംഗ കെപിസിസിയുടെ പട്ടികക്ക് കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു.

നേരത്തേ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം വേണ്ടത്ര ഇല്ല എന്ന് കാട്ടി തിരിച്ചയച്ചിരുന്നു. പിന്നീട് പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക പുനക്രമീകരിച്ചത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കെപിസിസി അധ്യക്ഷനെയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയുമാണ് തിരഞ്ഞെടുക്കുന്നത്. ഒപ്പം തന്നെ ഇവരിൽ നിന്നുള്ള എഐസിസി അംഗങ്ങളെക്കൂടി തിരഞ്ഞെടുക്കും. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാഴ്ച തന്നെ നടക്കുമെന്നാണ് സൂചന.

സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പായത് കൊണ്ടു തന്നെ കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ തന്നെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. കേരളത്തിൽ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കൾക്കിടയിലുള്ളത്.

TAGS :

Next Story