പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥാനം തെറിക്കും; ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് മുന്നറിയിപ്പ്
ഭാരവാഹിത്വം ആചാരമായി കൊണ്ടുനടക്കുന്നവര്‍ ഇനി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ്
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാലാവധി തീരും മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഡി.സി.സി പ്രസിഡന്‍റുമാർക്ക് കെ.പി.സിസിയുടെ മുന്നറിയിപ്പ്. പ്രവർത്തന മാനദണ്ഡം 8, 9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഡി.സി.സി പ്രസിഡന്‍റുമാരുടെ ക്യാമ്പില്‍ അറിയിക്കും.
ഭാരവാഹിത്വം ആചാരമായി കൊണ്ടുനടക്കുന്നവര്‍ ഇനി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു. അഞ്ച് വര്‍ഷമാണ് ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് ഹൈക്കമാന്‍റ് നല്‍കുന്ന കാലാവധി. എന്നാല്‍ പ്രവര്‍ത്തനം മികച്ചതല്ലങ്കില്‍ കാലാവധി തീരും മുമ്പ് പ്രസിഡന്‍റുമാരെ മാറ്റാനാണ് കെ.പി.സി.സി നേത്യത്വത്തിന്‍റെ തീരുമാനം. ഈ മാസം 8,9 തീയതികളില്‍ ഡി.സി.സി പ്രസിഡന്‍റുമാരുടെ ക്യാമ്പ് നടക്കും. അവിടെ വെച്ച് മാനദണ്ഡങ്ങള്‍ പ്രസിഡന്‍റുമാരെ അറിയിക്കും.പുതുതായി വരാനിരിക്കുന്ന കെ.പി.സി.സി, ഡി.സി.സി സഹഭാരവാഹികളുടെ കാര്യത്തിലും പ്രവര്‍ത്തന മികവ് നോക്കി മാറ്റം വരുത്താന് ധാരണ. ഭാരവാഹികളുടെ പ്രവര്‍ത്തന മികവ് നോക്കാന്‍ മാത്രം പ്രത്യേക സമിതിയും കെപിസിസിയില്‍ വരും.
Adjust Story Font
16