Quantcast

ശശി തരൂർ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ; പരസ്യ ചർച്ചകൾ വിലക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ട സമയത്ത് നിയമസഭാ ടിക്കറ്റിനുള്ള മോഹം ചർച്ചയാക്കിയതിൽ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്.

MediaOne Logo

Web Desk

  • Published:

    11 Jan 2023 1:00 AM GMT

ശശി തരൂർ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ; പരസ്യ ചർച്ചകൾ വിലക്കും
X

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനുള്ള മോഹം നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ച് സൃഷ്ടിക്കുന്ന ആശയകുഴപ്പം മറികടക്കാൻ കെ.പി.സി.സി നേതൃത്വം കടുത്ത നിലപാട് സ്വീകരിക്കും. ഇത്തരം പരസ്യ ചർച്ചകൾ വിലക്കി നിർദേശം നൽകാനാണ് ആലോചന. ശശി തരൂരടക്കമുള്ള നേതാക്കൾ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്നും നാളെയും ചേരുന്ന കെ.പി.സി.സി നേതൃയോഗങ്ങളിൽ പുനഃസംഘടനയ്ക്ക് ഒപ്പം ഇക്കാര്യവും ചർച്ചയായേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ട സമയത്ത് നിയമസഭാ ടിക്കറ്റിനുള്ള മോഹം ചർച്ചയാക്കിയതിൽ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. അപക്വമായ പ്രതികരണങ്ങൾ നടത്തി പാർട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കരുതെന്നാണ് തരൂരടക്കമുള്ളവർക്ക് കെ.പി.സി.സി നൽകാനൊരുങ്ങുന്ന മുന്നറിയിപ്പ്. സ്ഥാനാർഥി നിർണയം അതിന്റെ സമയത്ത് പാർട്ടി നടത്തും. നേതാക്കളുടെ താൽപര്യങ്ങൾ പാർട്ടിയെ അറിയിക്കാം. അല്ലാത്ത നീക്കങ്ങൾ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതൃത്വവുമുള്ളത്.

ഇന്ന് ചേരുന്ന കെ.പി.സി.സി ഭാരാവാഹി യോഗത്തിന്റെയും നാളെ നടക്കുന്ന നിർവാഹക സമിതിയുടേയും പ്രധാന അജണ്ട പുനഃസംഘടനയാണെങ്കിലും വിവാദ പ്രസ്താവനകൾ തടയിടാനുള്ള ചർച്ചകളും ഉണ്ടായേക്കും. ബ്ലോക്ക്, മണ്ഡലം പുനഃസംഘടന ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തൊട്ടുപിന്നാലെ ഡി.സി.സി ഭാരവാഹികളേയും നിശ്ചയിക്കും. ഇതിനായി ജില്ലാ തലങ്ങളിലെ സബ് കമ്മറ്റി രൂപീകരിക്കുന്ന പ്രവർത്തനം നേതൃയോഗങ്ങൾ അവസാനിക്കുന്നതോടെ പൂർത്തിയാക്കും. ഫണ്ട് സമാഹരണത്തിനായുള്ള 138 ചലഞ്ചും ഭാരത് ജോഡോ യാത്രയുടെ തുടർ പ്രവർത്തനങ്ങൾക്കും പദ്ധതി തയ്യാറാക്കും. ഇതിന് പുറമേ കെ.പി.സി.സി ഓഫീസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവദങ്ങളും കെ.പി.സി.സി ട്രെഷറർ പ്രതാപചന്ദ്രന്റെ മരണം അതിലേക്ക് വലിച്ചിഴക്കെപ്പട്ടതും ചർച്ചകളിൽ വരാൻ സാധ്യതയുണ്ട്.

TAGS :

Next Story