Quantcast

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്

വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ കോളജ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2023-01-08 16:20:29.0

Published:

8 Jan 2023 4:05 PM GMT

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്
X

കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെയാണ് സ്ഥാപനം അടച്ചിടാൻ ഉത്തരവിട്ടത്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 24 മുതൽ കോളജ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്ഥാപനം അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടത്. അതെ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോടും മറ്റ് തൊഴിലാളികളോടും ജാതീയമായ വിവേചനം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ നടത്തിയെന്ന പരാതിയുമായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും രംഗത്ത് വന്നിരുന്നു. അതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടു ജോലി നിര്‍ബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടര്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ശുചീകരണ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.

TAGS :

Next Story