കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: ജാതി പീഡകൻ ശങ്കർ മോഹനെ പുറത്താക്കി സമരം ഒത്തു തീർപ്പാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
രോഹിത് വെമുലയുടെ ജീവത്യാഗത്തിന്‍റെ ഓർമ്മ ദിനത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിനായി ഐക്യദാർഢ്യ സംഗമം നടത്തി
തിരുവനന്തപുരം: രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് രോഹിത് വെമുലയുടെ ജീവത്യാഗത്തിന്‍റെ ഏഴ് വർഷങ്ങൾക്കിപ്പുറവും പ്രസക്തിയേറുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എം ഷെഫ്രിൻ. രോഹിത് വെമുലയുടെ ജീവത്യാഗത്തിന്‍റെ ഓർമ്മ ദിനത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ സംഘടിപ്പിച്ച കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിനുള്ള ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന വിദ്യാർഥി സമരത്തിന് രോഹിതിന്‍റെ ഓർമ്മകൾ കൂടുതൽ ഊർജം പകരുമെന്ന് ഷെഫ്രിൻ കൂട്ടിച്ചേർത്തു.
സവർണതയെയും ഹിന്ദുത്വ ജാതി ബോധത്തെയും പിന്തുണക്കുകയാണ് അടൂർ ഗോപാലകൃഷ്ണനും അദ്ദേഹത്തെ പിന്തുണക്കുന്ന എം.എ ബേബി ഉൾപ്പടെയുള്ളവർ ചെയ്യുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തഷ്‍രീഫ് കെ.പി പറഞ്ഞു. ചടങ്ങിൽ അർച്ചന പ്രജിത്ത്, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, സഈദ് ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Adjust Story Font
16