Quantcast

കെ.റെയിൽ; ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി

പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

MediaOne Logo

Web Desk

  • Updated:

    2022-01-03 06:43:23.0

Published:

3 Jan 2022 6:25 AM GMT

കെ.റെയിൽ; ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി
X

കെ.റെയിൽ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുന്നു. പദ്ധതി വിശദമായി ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും യോഗം വിളിക്കുന്നുണ്ട്. മാധ്യമ പിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും സംഘടിപ്പിക്കും. ഈ മാസം 25 നാണ് മാധ്യമ മേധാവികളുടെ യോഗം നടക്കുക. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ പ്രാദേശിക പാർട്ടി നേതാക്കളുടെ പിന്തുണ അത്യാവശ്യമാണ്. കെ.റെയിലുമായി ബന്ധപ്പെട്ട് എല്ലാമേഖലയിൽ നിന്നും ജനങ്ങളുടെ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.

TAGS :

Next Story