Quantcast

സർവകക്ഷിയോഗം: പാലക്കാട്ടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കൃഷ്ണൻകുട്ടി

'എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ . സാധാരണക്കാർ സമാധാനം ആഗ്രഹിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    18 April 2022 3:54 AM

Published:

18 April 2022 2:17 AM

സർവകക്ഷിയോഗം:  പാലക്കാട്ടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി  കൃഷ്ണൻകുട്ടി
X

പാലക്കാട്: സർവകക്ഷി സമാധാന യോഗത്തിലൂടെ പാലക്കാട്ടെ നിലവിലെ ക്രമസമധാന പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ കൃഷ്ണൻ കുട്ടി. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാർ സമാധാനം ആഗ്രഹിക്കുന്നു. യോഗത്തിന് ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

അക്രമ സംഭവങ്ങളുടെ തുടർച്ചയൊഴിവാക്കാൻ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാഞ്ജ തുടരുന്നതിനിടെയാണ് സർവകക്ഷി സമാധാന യോഗം ചേരുന്നത് . വൈകീട്ട് മൂന്നരക്ക് പാലക്കാട് കളക്ട്രേറ്റിലാണ് യോഗം. ബിജെപി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം ജന പ്രതിനിധികളും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

ഇതിനിടെ ജില്ലയിൽ നിരോധനാജ്ഞ നിയന്ത്രണങ്ങൾ കർശനമാക്ക. ഇരുചക്ര വാഹന യാത്രക്കാണ് നിയന്ത്രണം. പിൻ സീറ്റിൽ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദേശം. അതേസമയം ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനെ കൊലപെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നാണ് സൂചന.

TAGS :

Next Story