ന്യൂനപക്ഷ ക്ഷേമപദ്ധതി; ഹൈക്കോടതി വിധിയില്‍ ആശങ്കയെന്ന് ലത്തീന്‍ സഭ
സർക്കാർ ഉത്തരവുകൾ മുഴുവനായി തള്ളിയ ഹൈക്കോടതി നടപടി സാമൂഹ്യനീതിക്ക് എതിരാണ്.
ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയിൽ ആശങ്കയറിയിച്ച് ലത്തീൻ സഭ. ന്യൂനപക്ഷത്തിലെ പിന്നോക്ക വിഭാഗത്തിന് മുന്നോക്ക വിഭാഗവുമായി മത്സരിക്കാൻ കഴിയില്ല. ലത്തീൻ വിഭാഗവും പരിവർത്തിത ക്രൈസ്തവ വിഭാഗവും തഴയപ്പെടാൻ സാധ്യതയുണ്ടെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) ജനറൽ സെക്രട്ടറി തോമസ് തറയിൽ പറഞ്ഞു.
സർക്കാർ ഉത്തരവുകൾ മുഴുവനായി തള്ളിയ ഹൈക്കോടതി നടപടി സാമൂഹ്യനീതിക്ക് എതിരാണ്. ഇതുസംബന്ധിച്ച ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചതായും തോമസ് തറയിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യയനുസരിച്ച് ഈ അനുപാതം പുനർനിശ്ചയിക്കണമെന്നാണ് കോടതി ഉത്തരവ്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ മുന്നോട്ടുപോയിരുന്നത്.
Adjust Story Font
16