അനിലിന്റെ നിലപാട് അംഗീകരിക്കാനാവില്ല; പദവി ഒഴിഞ്ഞത് സ്വാഗതാർഹം: കെ.എസ് ശബരീനാഥൻ
ബി.ബി.സി ഡോക്യുമെന്ററി വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം അനിൽ ട്വീറ്റ് ചെയ്തിരുന്നു.
ശബരിനാഥൻ
തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ കെ. ആന്റണിയുടെ നിലപാട് അംഗീകരിക്കാനാവാത്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ. അനിലിന്റെ അഭിപ്രായം ദൗർഭാഗ്യകരമാണ്. ആരുടെ മകൻ എന്നതിന് പ്രസക്തിയില്ല. കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ വിങ് കഴിഞ്ഞ ഒന്നര വർഷത്തോളമായി നിർജീവമാണെന്നും ശബരീനാഥൻ പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം അനിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം കോൺഗ്രസിലെ പദവികൾ രാജിവെച്ചത്. ബി.ബി.സി ഡോക്യുമെന്ററിയെ പിന്തുണക്കുന്നത് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തും എന്നായിരുന്നു അനിലിന്റെ ട്വീറ്റ്.
Also Read:'അദ്ദേഹത്തിനാണോ ഈ ലോകത്ത് വേദികൾക്ക് ദൗർലഭ്യം?'; തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ശബരീനാഥൻ
Also Read:'ട്വീറ്റ് പിന്‍വലിക്കാനാവില്ല'; അനിൽ കെ ആന്റണി രാജിവെച്ചു
Adjust Story Font
16