'ദീർഘകാലത്തെ പോരാട്ടത്തിനൊടുവിൽ ശമ്പള കുടിശ്ശിക നേടിയെടുത്ത ചിന്താ ജെറോമിന് അഭിവാദ്യങ്ങൾ'; ക്യാപ്‌സൂളുമായി ശബരീനാഥൻ
യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കിയതോടെ 17 മാസത്തെ കുടിശ്ശികയായി 8,50,000 രൂപയാണ് ഇന്ന് സർക്കാർ അനുവദിച്ചത്.
ശബരിനാഥൻ ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ. ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയതോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസത്തെ 8,50,000 രൂപ കുടിശ്ശികയാണ് മുൻകാല പ്രാബല്യത്തിൽ ചിന്തക്ക് ലഭിച്ചത്. സർക്കാർ നടപടിയെ ന്യായീകരിക്കാനുള്ള 'ക്യാപ്‌സൂൾ' എന്ന തലക്കെട്ടിലാണ് ശബരീനാഥന്റെ കുറിപ്പ്.
ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.
ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലാൽ സലാം സഖാവെ....-ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16