Quantcast

കെ.എസ്.ഇ.ബിയുടെ ഡിജിറ്റൽ ഷോക്ക്; 1,000 രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബിൽ ഇനി കൗണ്ടറിൽ സ്വീകരിക്കില്ല

500 രൂപയുടെ ബില്ലുമായി കൗണ്ടറിലെത്തുന്നവരെയും ഘട്ടംഘട്ടമായി ഡിജിറ്റൽ രീതിയിലേക്ക് മാറ്റും. വൈകാതെ ബില്ലിടപാട് പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-23 11:47:57.0

Published:

23 July 2022 10:06 AM GMT

കെ.എസ്.ഇ.ബിയുടെ ഡിജിറ്റൽ ഷോക്ക്; 1,000 രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബിൽ ഇനി കൗണ്ടറിൽ സ്വീകരിക്കില്ല
X

തിരുവനന്തപുരം: ആയിരം രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറിൽ അടയ്ക്കാനാകില്ല. ബിൽ ഡിജിറ്റലായി മാത്രമേ ഇനി സ്വീകരിക്കൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അടുത്ത മാസം മുതലാണ് പുതിയ രീതിയിലേക്ക് മാറുക. തീരുമാനം എല്ലാതരം ഉപയോക്താക്കൾക്കും ബാധകമാകും.

കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ഡയരക്ടറാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ 50 ശതമാനം ഉപയോക്താക്കളും ഡിജിറ്റലായാണ് പണമടക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അടുത്ത മാസം മുതൽ 1,000 രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

പരമാവധി ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കണമെന്ന് ഡയരക്ടർ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. 1,000 രൂപയുടെ ബില്ലടക്കാൻ കൗണ്ടറിലെത്തുന്നവർക്ക് ഒന്നോ രണ്ടോ തവണ മാത്രം ഇളവ് നൽകിയാൽ മതി. അതിനുശേഷം ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ ബിൽ സ്വീകരിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനോടൊപ്പം 500 രൂപയുടെ ബില്ലുമായി കൗണ്ടറിലെത്തുന്നവരെയും ഘട്ടംഘട്ടമായി ഡിജിറ്റൽ രീതിയിലേക്ക് മാറ്റും. വൈകാതെ ബില്ലിടപാട് പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്.

Summary: Electricity bills above Rs 1,000 will no longer be accepted at the counter from next month

TAGS :

Next Story