Quantcast

'എന്റെ അവസ്ഥ ആർക്കും വരരുത്'; സംരംഭത്തിന് വൈദ്യുതി നല്‍കാതെ കെ.എസ്.ഇ.ബി, കടക്കെണിയിലായി യുവസംരംഭകൻ

പണികളെല്ലാം പൂർത്തിയായെങ്കിലും അഞ്ചുമാസമായി കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്നാണ് കൊല്ലം കിഴക്കെ കല്ലട സ്വദേശിയുടെ പരാതി

MediaOne Logo

Web Desk

  • Published:

    26 Dec 2023 4:02 AM GMT

എന്റെ അവസ്ഥ ആർക്കും വരരുത്;  സംരംഭത്തിന് വൈദ്യുതി നല്‍കാതെ കെ.എസ്.ഇ.ബി, കടക്കെണിയിലായി യുവസംരംഭകൻ
X

കൊല്ലം: പഠനത്തിനുശേഷം സംരംഭകൻ ആകണം എന്ന് ആഗ്രഹമായാണ് സഞ്ജയ് ഡെൽറ്റ ഇൻഡസ്ട്രീസ് തുടങ്ങിയത്. പണികളെല്ലാം പൂർത്തിയായെങ്കിലും അഞ്ചുമാസമായി കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്നാണ് കൊല്ലം കിഴക്കെ കല്ലട സ്വദേശിയുടെ പരാതി. വായ്പയെടുത്തു മാസങ്ങൾ കഴിഞ്ഞതോടെ പലരിൽ നിന്ന് കടം വാങ്ങിയാണ് തിരിച്ചടവ് നടത്തുന്നത്.. സമീപവാസികളുടെ സമ്മതപത്രം ലഭിക്കാത്തത് ആണ് വൈദ്യുതി നൽകാൻ വൈകുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

വലിയ സ്വപ്നവുമായാണ് വീട് നിർമ്മാണത്തിനുള്ള കട്ടകൾ നിർമ്മിക്കുന്ന സംരംഭം തുടങ്ങിയത്. 2023 ജനുവരിയിൽ ആരംഭിച്ച നിര്‍മാണത്തിന്‍റെ ൯൦ ശതമാനവും പണിയും ജൂലൈ മാസത്തോടെ പൂർത്തിയായി കെഎസ്ഇബിയെ സമീപിച്ചതോടെ ഇവരുടെ ദുരിതം തുടങ്ങി. മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരം ആയിരുന്നു ഡെൽറ്റ ഇൻഡസ്ട്രീസ് ആരംഭിച്ചത്. 75 ലക്ഷം രൂപ ചിലവാക്കി. ലോൺ എടുത്തതിന്റെ പലിശ മാത്രം പതിനായിരങ്ങൾ ഇപ്പോൾ കടം വാങ്ങി അടയ്ക്കുന്നു. ഓരോ തവണയും പല കാര്യങ്ങൾ പറഞ്ഞു കെഎസ്ഇബി വൈകിപ്പിക്കുന്നു എന്നതാണ് ഇവരുടെ ആരോപണം. ആവശ്യപ്പെട്ട അനുമതിക്കത്തുകൾ നൽകിയതോടെ പുതിയ നിർദേശം കെഎസ്ഇബി മുന്നോട്ടുവെച്ചതായും പറയുന്നു.

അതേസമയം, നിയമ പ്രകാരം ഉള്ള സമ്മതപത്രങ്ങളെല്ലാം നൽകിയാൽ വൈദ്യുതി കണക്ഷൻ ഉടൻ നൽകുമെന്ന വിശദീകരണമാണ് ഈസ്റ്റ് കല്ലട സെക്ഷൻ ഓഫീസിൽ നിന്നും നൽകുന്നത്.


TAGS :

Next Story