കടകളിലെ സാനിറ്റൈസർ കുടിച്ചുതീർത്ത് കെ.എസ്.ഇ.ബി ജീവനക്കാരൻ; പരാതിയുമായി വ്യാപാരികൾ
അലി ജോലിക്ക് പോകാതെ മദ്യലഹരിയിൽ ടൗണിൽ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു
ചെറുതോണി(ഇടുക്കി): കോവിഡ് പ്രതിരോധത്തിനായി കടകളിൽ വയ്ക്കുന്ന സാനിറ്റൈസർ കുടിച്ചുതീർക്കുന്നതു പതിവാക്കി കെ.എസ്.ഇ.ബി ജീവനക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് വ്യാപാരികൾക്ക് തലവേദനയായിരിക്കുന്നത്.
സ്ഥിരമായി ചെറുതോണിയിലെ കടകളിലെത്തി അവിടെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായി വയ്ക്കുന്ന സാനിറ്റൈസർ എടുത്തുകുടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് ഇയാൾ. ആളുകൾ കാണാതെ സാനിറ്റൈസർ മുഴുവൻ ഒറ്റവലിക്ക് കുടിച്ചുതീർക്കും. സ്ഥിരം മദ്യപാനിയാണ് അലിയെന്നാണ് നാട്ടുകാർ പറയുന്നത്.
കടകളിലെ സാനിറ്റൈസർ കുപ്പികൾ പെട്ടെന്ന് കാലിയാകുന്നതിൽ സംശയം തോന്നി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആദ്യമായി അലിയുടെ 'കൗതുകരോഗം' പിടികൂടുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് പോകാതെ മദ്യലഹരിയിൽ ടൗണിൽ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പൊലീസും വൈദ്യുതി വകുപ്പും ഇടപെട്ട് ആവശ്യമായ ചികിത്സ നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Summary: Traders in Cheruthoni, Idukki, complaints against a KSEB employee, that he drinks sanitizers kept in their shops
Adjust Story Font
16