Quantcast

റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാർ: കെഎസ്ഇബി റിവ്യൂ പെറ്റീഷൻ സമർപ്പിച്ചു

റിവ്യൂ പെറ്റീഷൻ സമർപ്പിക്കാൻ വൈകുന്നത് മീഡിയവൺ വാർത്തയാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    10 Nov 2023 6:08 AM GMT

KSEB files review petition seeking reinstatement of canceled 465 MW power purchase agreement
X

തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കാനായി കെഎസ്ഇബി റിവ്യൂ പെറ്റീഷൻ സമർപ്പിച്ചു. ഇതോടെ കരാർ പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉടൻ തീരുമാനമെടുക്കും. റിവ്യൂ പെറ്റീഷൻ സമർപ്പിക്കാൻ വൈകുന്നത് മീഡിയവൺ വാർത്തയാക്കിയിരുന്നു.

റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാൻ അപ്പല്ലേറ്റ് ട്രൈബ്യൂണൽ നിർദേശിച്ചെങ്കിലും ഇത് വൈകുകയായിരുന്നു. കരാർ പുനഃസ്ഥാപിച്ചാലും കരാറിൽ ഉൾപ്പെട്ട കമ്പനികൾ പഴയ നിരക്കിൽ വൈദ്യുതി നൽകുമോയെന്നത് പരിശോധിക്കുകയാണെന്നും ഈ ആഴ്ച തന്നെ പെറ്റീഷൻ സമർപ്പിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. കരാർ പുതുക്കാനുള്ള അനുമതി ലഭിച്ച് 10 ദിവസമായിട്ടും കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാനായിരുന്നില്ല.

2015ൽ യുഡിഎഫ് സർക്കാർ ഒപ്പുവച്ച കരാർ ടെണ്ടർ നടപടികളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെയ് മാസം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന കരാറിന്റെ ആവശ്യകത മനസ്സിലാക്കിയ സർക്കാർ, ഒക്ടോബർ 4ന് മന്ത്രിസഭ ചേർന്ന് കരാർ പുതുക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. കെഎസ്ഇബി അപ്പല്ലേറ്റ് ട്രൈബ്യൂണലിൽ ഹരജി സമർപ്പിച്ചതിനാൽ ഏകപക്ഷീയമായി കരാർ പുനഃസ്ഥാപിക്കാൻ കമ്മീഷന് അധികാരമില്ലെന്ന നിയമോപദേശം കുരുക്കായി. ഹരജിയിൽ സംസ്ഥാന സർക്കാരും കക്ഷി ചേർന്നു. ഒക്ടോബർ 30ന് കേസ് പരിഗണിച്ച അപ്പല്ലേറ്റ് ട്രൈബ്യൂണൽ കരാർ പുതുക്കുന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് വിധിക്കുകയും കെഎസ്ഇബിയോട് റഗുലേറ്ററി കമ്മീഷന് മുമ്പാകെ റിവ്യു പെറ്റീഷൻ സമർപ്പിക്കാനും നിർദേശിക്കുകയായിരുന്നു.


KSEB files review petition seeking reinstatement of canceled 465 MW power purchase agreement

TAGS :

Next Story