Quantcast

മഴക്കെടുതി; കെ.എസ്.ഇ.ബിക്ക് ഏഴു കോടിയുടെ നഷ്ടം

ഏറ്റവും കൂടുതല്‍ നഷ്ടം തിരുവനന്തപുരം ജില്ലയിലാണ്. കനത്ത മഴയിൽ 13 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി

MediaOne Logo

Web Desk

  • Updated:

    2022-08-04 00:59:31.0

Published:

4 Aug 2022 12:58 AM GMT

മഴക്കെടുതി; കെ.എസ്.ഇ.ബിക്ക് ഏഴു കോടിയുടെ നഷ്ടം
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് ഏഴു കോടിയുടെ നഷ്ടം. ഏറ്റവും കൂടുതല്‍ നഷ്ടം തിരുവനന്തപുരം ജില്ലയിലാണ്. കനത്ത മഴയിൽ 13 ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായി.

ജൂലൈ 31 മുതലുള്ള നാശനഷ്ടത്തിന്‍റെ കണക്കാണ് കെ.എസ്.ഇ.ബി പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയില്‍ 1 കോടി 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കോട്ടയത്ത് 1 കോടി 98 ആയിരം. എറണാകുളം ജില്ലയില്‍ 73.62 ലക്ഷം. 13 വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഹൈ ടെൻഷൻ ലൈനുകളിൽ 124 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 682 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 115 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 2820 സ്ഥലങ്ങളിലും പൊട്ടിവീണു. വിതരണ ശൃംഖല പൂർവസ്ഥിതിയിൽ എത്തിക്കാൻ മാത്രം 7.43 കോടി രൂപ ചെലവ് വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-1.12 കോടി, കോട്ടയം -1.09 കോടി, എറണാകുളം -73.62 ലക്ഷം, മലപ്പുറം -64.34 ലക്ഷം, കണ്ണൂർ -63.35 ലക്ഷം, തൃശൂർ -59.33 ലക്ഷം, കാസർകോട് -58.79 ലക്ഷം, കോഴിക്കോട് -50 ലക്ഷം, പത്തനംതിട്ട -48.65 ലക്ഷം, കൊല്ലം -22.91 ലക്ഷം

തകര്‍ന്ന പോസ്റ്റുകള്‍

ഹൈ ടെന്‍ഷന്‍ പോസ്റ്റ്-൧൨൪, ലോ ടെന്‍ഷന്‍ പോസ്റ്റ്-682

TAGS :

Next Story