'കെ.എസ്.ഇ.ബിക്ക് കേബിൾ ഓപ്പറേറ്റർമാരെ കൊള്ളയടിക്കുന്ന സമീപനം'; കേബിൾ ടിവി ഫെഡറേഷൻ
കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ വലിക്കുന്ന കേബിളിന് അമിത നിരക്കാണ് ഈടാക്കുന്നതെന്നും ആരോപണം
കൊച്ചി; കേബിള്‍ ഓപ്പറേറ്റര്‍മാരെ കൊള്ളയടിക്കുന്ന സമീപനമാണ് കെ.എസ്.ഇ.ബിക്കെന്ന് കേരള കേബിള്‍ ടി വി ഫെഡറേഷന്. കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ വലിക്കുന്ന കേബിളിന് അമിത നിരക്കാണ് ഈടാക്കുന്നതെന്ന് ചെയര്മാന് ഇ ജയദേവന്, കണ്‍വീനര്‍ ആര് സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എസ്.ഇ.ബി പോസ്റ്റുകളുടെ വാടക നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് നാളെ എറണാകുളത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടത്താനാണ് ഫെഡറേഷന്റെ തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി വി ഹംസ, ശ്രീരാമകൃഷ്ണന്,മധു,വി എ ഷാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story
Adjust Story Font
16