സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതനിരക്ക് വർധിപ്പിച്ചു
യൂണിറ്റിന് 3.25 രൂപയാണ് പുതുക്കിയ നിരക്ക്.
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് റെഗുലേറ്ററി കമ്മീഷൻ വർധിപ്പിച്ചു. ഇനി യൂണിറ്റിന് 3.25 രൂപ ലഭിക്കും. 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകം. ഇത് നേരത്തെ രണ്ട് രൂപ 69 പൈസയായിരുന്നു.
സോളാർ സ്ഥാപിച്ചവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് നിരക്ക് വർധന. തങ്ങൾക്ക് ലഭിക്കുന്ന തുക വളരെ കുറവാണെന്ന് സോളാർ ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് പുതിയ തീരുമാനം. അതേസമയം സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുക എന്ന നയത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
Next Story
Adjust Story Font
16