ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്നു ഗഡുക്ഷാമബത്ത നൽകേണ്ടെന്ന് കെ.എസ്.ഇ.ബി
സാമ്പത്തിക പ്രതിസന്ധിമൂലമാണ് ക്ഷാമബത്ത ഒഴിവാക്കിയതെന്ന് ഡയറക്ടർ ബോർഡിന്റെ വിശദീകരണം
തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയില്ല. മൂന്നു ഗഡുക്ഷാമബത്ത നൽകേണ്ടെന്ന് ബോർഡ് തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ക്ഷാമബത്ത ഒഴിവാക്കിയതെന്ന് ഡയറക്ടർ ബോർഡിന്റെ വിശദീകരണം.
2022 ജനുവരി, 2022 ജുലൈ, 2023 ജനുവരി എന്നിങ്ങനെ മൂന്ന് ഗഡു ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന കാര്യമാണ് ബോർഡ് വ്യക്തമാക്കിയത്. നേരത്തെ ജീവനക്കാരുടെ സംഘടനയുമായുള്ള ചർച്ചയിൽ ക്ഷാമബത്ത അനുവദിക്കുമെന്നാണ് ഉറപ്പുനൽകിയിരുന്നത്. ഈ ഉറപ്പാണിപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ ശക്തമായിട്ടുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ നടക്കാനുള്ള സാധ്യതയുണ്ട്. നേരത്തെ മുൻ ചെയർമാനെതിരെ സി.ഐ.ടി.യു സമരം നടത്തിതയിരുന്നു.
Next Story
Adjust Story Font
16