Quantcast

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളയും

സമരം നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-19 01:08:51.0

Published:

19 April 2022 1:02 AM GMT

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളയും
X

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഇടത് സർവീസ് സംഘടനയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞ് സമരം ചെയ്യും.ആയിരം പേർ സമരത്തിൽ പങ്കെടുക്കുമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷൻ അറിയിച്ചിട്ടുളളത്.

സമരം നേരിടാൻ ബോർഡ് ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. ആർക്കു വേണമെങ്കിലും ഓഫീസിലെത്തി തന്നെ കാണാമെന്നും ഓഫീസർമാരുടെ സമരം മാനേജ്‌മെന്റ് തീർക്കട്ടെയെന്നുമാണ് മന്ത്രിയുടെ നിലപാട്.

എന്നാല്‍ ഡയസ്നോൺ പ്രഖ്യാപിച്ച് സമരം തകർക്കാം എന്ന് കരുതേണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‍കുമാർ പറഞ്ഞു. പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ല. എല്ലാ ഏകാധിപതികളും ജനകീയ സമരത്തിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ടെന്നും എം ജി സുരേഷ്‍കുമാർ ഇന്നലെ മീഡിയവണിനോട് പറഞ്ഞിരുന്നു.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജാസ്മിന്‍ ബാനുവിനെ സസ്പെന്‍ഡ് ചെയ്തുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് സംഘടന ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് സി.ഐ.ടി.യു സമരം ശക്തിപ്പെടുത്തിയത്. തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സംഘടനയ്ക്ക് പൂര്‍ണ്ണമായും വഴങ്ങാന്‍ ബോര്‍ഡ് തയ്യാറായില്ല.

അതേസമയം, കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വയനാട് സ്വദേശിയായ അരുണാണ് കോടതിയെ സമീപിച്ചത്. ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആവശ്യം. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹരജയിലുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി പരിഗണിക്കും.

TAGS :

Next Story