എറണാകുളം കോലഞ്ചേരിയിൽ ജലസേചന പദ്ധതിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി; ജലസേചനം മുടങ്ങി
വൈദ്യുതി ബില്ലിലെ പിഴകുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ ചെറുകിട ജലസേചന പദ്ധതിയുടെ പമ്പ് ഹൗസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ലിലെ പിഴകുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. വൈദ്യുതി മുടങ്ങിയതോടെ ഐക്കരനാട്-പുത്തൃക്ക പ്രദേശത്ത് ജലസേചനം മുടങ്ങി.
മുവാറ്റുപുഴയാറിന് തീരത്ത് പൂത്തൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയിൽ സ്ഥാപിചിരിക്കുന്ന ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസാണ് കെ.എസ്.ബി ഊരിയത്. മഴക്കാലത്ത് പുഴയിൽ വെള്ളം കയറുമ്പോൾ മുൻകരുതലായി മോട്ടോറുകൾ ഉയർത്തി വയ്ക്കും. ഇത് തിരികെ സ്ഥാപിക്കാനായി ചെന്നപ്പോഴാണ് ഫ്യൂസ് ഊരിയ വിവരം പമ്പിംഗ് ജീവനക്കാരൻ അറിയുന്നത്.
വൈദ്യുതി മുടങ്ങി പമ്പിംഗ് നിലച്ചത്തോടെ ഐക്കരനാട്-പുത്തൃക്ക പ്രദേശം വരണ്ട അവസ്ഥയിലാണ്. ജലസേചനം മുടങ്ങിയതോടെ പ്രദേശത്തെ കർഷകരും പ്രതിസന്ധിയിലായി. പമ്പിംഗ് സ്റ്റേഷനിലെ മൂന്ന് മോട്ടോറുകൾ തുടർച്ചയായി 20 മണിക്കൂറെങ്കിലും പ്രവർത്തിപ്പിച്ചാലേ വെള്ളം എല്ലായിടത്തും എത്തൂ. ചെറിയ കനാൽ വഴിയാണ് ഓരോ പ്രദേശത്തും വെള്ളമെത്തിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നടപടയിൽ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Adjust Story Font
16