Quantcast

ഇതൊരു ബഹുനിലക്കെട്ടിടമല്ല; ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനു മുമ്പുള്ള കാഴ്ച

മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്‍റെ പേര്

MediaOne Logo

Web Desk

  • Updated:

    2023-05-26 14:00:28.0

Published:

26 May 2023 1:59 PM GMT

morning glory
X

മോണിംഗ് ഗ്ലോറി 

തിരുവനന്തപുരം: ഇടുക്കി ജലാശയത്തിൽ നിന്ന് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്ന 'മോണിംഗ് ഗ്ലോറി ഇന്‍ടേക്ക്'ന്‍റെ ചിത്രം പങ്കുവച്ച് കെ.എസ്.ഇ.ബി. ജലം ഈ നിർമ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടർന്ന് പവർ ടണലിലൂടെ പെൻസ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകൽപനയെന്നും കെ.എസ്.ഇ.ബി പങ്കുവച്ച കുറിപ്പില്‍ വിവരിക്കുന്നു.

കെ.എസ്.ഇ.ബി പങ്കുവച്ച കുറിപ്പ്

ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള ഒരു ബഹുനിലക്കെട്ടിടത്തെയാവും ഓര്‍മ്മിപ്പിക്കുക. എന്നാല്‍, ഇത് ഒരു വെറും കെട്ടിടമല്ല. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്‍റെ പേര്. ഇടുക്കി ജലാശയത്തിൽ നിന്ന് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ജലം ഈ നിർമ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടർന്ന് പവർ ടണലിലൂടെ പെൻസ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകൽപ്പന.

കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളിൽ, ജലനിരപ്പിൽ നിന്ന് വളരെ താഴെയായിട്ടാണ് ഇതിപ്പോൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, മോണിംഗ് ഗ്ലോറി'യെ ഇന്ന് നമുക്ക് കാണാനേ കഴിയില്ല. ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനുമുമ്പുള്ള കാഴ്ചയാണിത്. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്‌ ഈ ചിത്രമെടുത്തത്.

TAGS :

Next Story