Quantcast

സ്മാർട്ട് മീറ്റർ സ്ഥാപിച്ചില്ലെങ്കില്‍ തലവേദനയാകും; സംസ്ഥാനത്തിന്‍റെ കടമെടുപ്പിനെ ബാധിച്ചേക്കും

ഊർജ സെക്രട്ടറി ഇക്കാര്യം വൈദ്യുതി മന്ത്രി വിളിച്ച യോഗത്തിൽ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    13 Dec 2022 1:01 AM GMT

സ്മാർട്ട് മീറ്റർ സ്ഥാപിച്ചില്ലെങ്കില്‍ തലവേദനയാകും; സംസ്ഥാനത്തിന്‍റെ കടമെടുപ്പിനെ ബാധിച്ചേക്കും
X

തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിച്ചേക്കും. വൈദ്യുത മന്ത്രി വിളിച്ച യോഗത്തിൽ ഊർജ സെക്രട്ടറി ഇക്കാര്യം അറിയിച്ചു. കേന്ദ്രം പറയുന്നത് അതേ പടി നടപ്പിലാക്കുന്നതിന് പകരം ബദൽ മാർഗം സ്വീകരിക്കണമെന്നാണ് കെഎസ്ഇബിയിലെ ഇടത് സംഘടനകളുടെ ആവശ്യം.

സ്മാർട്ട് മീറ്ററിലെ പ്രാരംഭ നടപടികളുടെ റിപ്പോർട്ട് ഈ മാസം 15ന് കേന്ദ്രത്തിന് സമർപ്പിക്കണം. കെഎസ്ഇബിക്ക് ഇതുവരെ ഒരെണ്ണം പോലും സ്ഥാപിക്കാനായിട്ടില്ല. സ്മാർട്ട് മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള സഹായമടക്കം തടസപ്പെടുത്തുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 22ന് സംസ്ഥാനങ്ങളുടെ യോഗവും കേന്ദ്രം വിളിച്ചിട്ടുണ്ട്. കേരളത്തിന്റെ കടമെടുപ്പിനെ ബാധിക്കുന്ന രീതിയിലേക്ക് സ്മാർട്ട് മീറ്റർ വിഷയം ഉയരുമെന്നതാണ് പുതിയ ആശങ്ക. കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ച യോഗത്തിലും സംഘടനകളുടെ എതിർപ്പ് ഒഴിവാക്കാനായില്ല.

സംഘടനകളെ കൂടി ഉൾപ്പെടുത്തി സ്മാർട്ട് മീറ്ററിലെ തർക്ക വിഷയങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story