Quantcast

തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

വൈദ്യുതി പുനഃസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് അജ്മലിന്റെ മാതാവ്

MediaOne Logo

Web Desk

  • Updated:

    2024-07-07 08:59:42.0

Published:

7 July 2024 8:03 AM GMT

Expulsion of autistic student from school: Human Rights Commission orders to submit report,latest newsഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവം: റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
X

കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. അഞ്ചാം തീയതി വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ കയ്യേറ്റം ചെയ്തെന്നാണ് പരാതി. അതിനിടെ കുടുംബത്തിന് നേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം ആണെന്നാരോപിച്ചു നാട്ടുകാരും മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടിലായ അജ്മലിന്റെ മാതാപിതാക്കൾ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചിരുന്നു.. പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ വീണ പിതാവ് റസാക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ് .വൈദ്യുതി പുനഃസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് മാതാവ് മറിയം പറഞ്ഞു.

സംഭവത്തില്‍ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി ഓഫീസിൽ റാന്തൽ കത്തിച്ചു പ്രതിഷേധിക്കും.


TAGS :

Next Story