Quantcast

കെ.എസ്.ഇ.ബി സമരം; കെസ്മ പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് ഡയറക്ടർ ബോർഡ്

അടിയന്തര ആവശ്യത്തിനല്ലാതെ അവധിയിലുള്ള ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ ചുമതലയിൽ പ്രവേശിക്കാനും നിർദേശമുണ്ട്

MediaOne Logo

Web Desk

  • Published:

    27 April 2022 4:26 PM GMT

കെ.എസ്.ഇ.ബി സമരം; കെസ്മ പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് ഡയറക്ടർ ബോർഡ്
X

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം നേരിടാൻ കേരള അവശ്യ സേവന പരിപാലന നിയമപ്രകാരം (കെസ്മ) വിലക്ക് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ്. അടിയന്തര ആവശ്യത്തിനല്ലാതെ അവധിയിലുള്ള ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ ചുമതലയിൽ പ്രവേശിക്കാനും നിർദേശമുണ്ട്. കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം മൂലം വൈദ്യുതി വിതരണം തടസപ്പെട്ടാൽ കെസ്മ പ്രഖ്യാപിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സമരത്തിന്‍റെ ഭാഗമായി ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായാൽ സമരം വിലക്കി കെസ്മ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്നായിരുന്നു ജസ്റ്റിസ് സി.എസ് ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. വൈദ്യുതി വിതരണം അവശ്യ സർവീസാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കെസ്മ പ്രയോഗിച്ച് സമരം തടയണമെന്നു കാണിച്ച് വയനാട് സ്വദേശിയായ അരുണ്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നിര്‍ദേശം. ഉത്സവ സീസണടക്കം വരുന്നതിനാല്‍ കോടതി ഇടപെടണം, സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദ് ചെയ്യണം എന്നിവയായിരുന്നു ഹരജിക്കാരന്‍റെ ആവശ്യങ്ങള്‍.

TAGS :

Next Story