കെ.എസ്.ഇ.ബി ടെണ്ടർ; അദാനി പവറും ഡി ബി പവറും യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നല്‍കും
അദാനി 303 മെഗാവാട്ടും ഡി ബി 100 മെഗാവാട്ടും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് 500 മെഗാ വാട്ട് വൈദ്യുതി വാങ്ങുന്നതിനായുള്ള ടെണ്ടറിൽ തുക കുറച്ച് കമ്പനികൾ. അദാനി പവറും ഡി.ബി പവറും യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നല്‍കും. ടെണ്ടറിന് റഗുലേറ്ററി കമീഷനാണ് അന്തിമ അനുമതി നൽകുക. കെഎസ്ഇബി അധികൃതരുമായുള്ള ചര്‍ച്ചയിലാണ് തുക കുറച്ചത്. അദാനി 303 മെഗാവാട്ടും ഡി ബി 100 മെഗാവാട്ടും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ നടന്ന ചർച്ചയിൽ അദാനി പവര്‍ 6.90 രൂപയും ഡിബി 6.97 രൂപയുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് ചര്‍ച്ചയ്ക്ക് ശേഷം കുറച്ചത്. യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ കെ.എസ്.ഇ.ബിക്ക് ഉണ്ടായിരുന്നു. ഇതിൽ സാങ്കേതിക തകരാറുകൾ ചൂണ്ടികാട്ടി റദ്ദാക്കിയതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.
Next Story
Adjust Story Font
16